ഞാറച്ചോട്ടില്‍ അക്കാലത്ത് ടെലഫോണ്‍ ഒരത്ഭുതവസ്തുവായിരുന്നു. ആദ്യമൊക്കെ പട്ടാളത്തിന്റെ കടയിലും മറ്റുമേ അതുണ്ടായിരുന്നുള്ളൂ. അതും വെറും രണ്ടക്കനമ്പര്‍ ഫോണുകള്‍! പിന്നെ പുരോഗമനം വന്നു. രണ്ടക്ക നമ്പര്‍ നാലക്കമായി. ഒപ്പം കുറേ പുതിയ കണക്ഷനുകളും. അങ്ങനെയാണ് ഞാറച്ചോടുസ്കൂളീല്‍ ഞങ്ങളുടെ അപ്പുറത്തെ ക്ലാസിലെ സുന്ദരി സജിനിയുടെ വീട്ടിലും ഫോണ്‍ കിട്ടിയത്. അവളുടെ അച്ഛന്‍ അമേരിക്കയിലാണത്രേ. ഇരുമ്പിന്റെ ഗേറ്റിട്ട മതില്‍ക്കെട്ടിനകത്ത് രണ്ടുനില വീട് ഞങ്ങള്‍ക്കാര്‍ക്കും ഇല്ല. ഒരുവീടിന്റെയും രണ്ടാം നിലയില്‍ ഞങ്ങള്‍ കയറിയിട്ടുമില്ല. അവളെപ്പോലെ വിലകൂടിയ ഉടുപ്പും സുഗന്ധവും ഞങ്ങള്‍ക്കില്ല. അതിനെല്ലാം പുറമേയല്ലെ ഇപ്പോ ഫോണും!
പക്ഷേ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു ഭാഗ്യവാനുണ്ട് - നാസിം. അവന്റെ മാമായുടെ വീട്ടിലും ഇത്തവണ ഫോണ്‍ കിട്ടി. അവന്‍ അതില്‍ഊടെ ഏതോ ബന്ധുവിനോട് സംസാരിച്ചിട്ടുമുണ്ട്. എത്രദിവസം നിര്‍ബന്ധിച്ചിട്ടാണെന്നോ മാമായുടെ വീട്ടില്‍ ഞങ്ങളെ കൊണ്ടുപോകാന്‍ അവന്‍ സമ്മതിച്ചതെന്നറിയാമോ? അങ്ങനേ ആ ഞായറാഴ്ച വന്നെത്തി. മാമാ എവിടെയൊ പോയിരിക്കുന്നു. ഞങ്ങള്‍ നാലുപേര്‍ മാമാടെ വീട്ടില്‍! മാമിയുടെ അനുവാദത്തോടെ ഫോണിന്റെ മുമ്പില്‍. ഫോണുള്ള ആരെയുംഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്കറിയാവുന്ന ആര്‍ക്കും ഫോണുമില്ല! പക്ഷേ, വലിയ ഗമയില്‍ നാസിം പറഞ്ഞു : ‘സജിനിയെ വിളിക്കാം‘.
“നമ്പരറിയാതെ എങ്ങനെ വിളിക്കുമെടാ..?”
“എനിക്കറിയാം...” അവന്റെ സ്വരത്തില്‍ അല്‍പ്പം പുച്ഛമുണ്ടായിരുന്നു.
ഫോണ്‍ നീക്കിവച്ച് അവന്‍ നമ്പര്‍ കറക്കിത്തുടങ്ങി. ഞങ്ങള്‍ അത്ഭുതത്തോടെ കണ്ടുനിന്നു : നമ്പര്‍2216. ജയഭാരതിയെ വിളിക്കുന്ന നസീറിനെപ്പോലെ അവന്‍ നിന്നു. ആരോ ഫോണെടുത്തു.
അവന്റെ സ്വരം ഗൌരവമായി: “ ഹലോ....ഡബിള്‍ടൂവണ്‍സിക്സല്ലേ....?”
മറുപടി കേട്ടിട്ടാവണം അവനൊന്നു ഞടുങ്ങി. എന്നിട്ടു തിടുക്കപ്പെട്ടു പറഞ്ഞു :‘ സോറീ, റോങ് നമ്പര്‍..”
എന്നിട്ടു റിസീവര്‍ താഴെയിട്ടു. ചുറ്റും കൂടിയിരുന്ന ഞങ്ങള്‍ ആകാംക്ഷയോടെ ചോദിച്ചു :എന്തുപറ്റിയെടാ?..”
“ എട്ത്തിട്ട് ‘അതേ’ ന്നു പറഞ്ഞത് അവളുടെ അമ്മയാടാ...” അവന്റെ അമ്പരപ്പു മാറീട്ടില്ല.
ഞങ്ങളും ഓര്‍ത്തോര്‍ത്ത് ഞെട്ടി.
ഒടുവില്‍ കുറേക്കഴിഞ്ഞ് ഷെര്‍ഷ ചോദിച്ചു: എടാ, ഡബിള്‍ടൂവണ്‍സിക്സല്ലേന്നു ചോദിച്ചത് നീയല്ലേ? “
“സോറീ, റോങ് നമ്പര്‍..”നാസിമിന്‍റെ അമ്പരപ്പ് മാറിയോ? അക്കാലത്ത്
ReplyDeleteകോളര്‍ ഐഡി ഇല്ലാത്തോണ്ട് തടി കേടാകാതെ രക്ഷപ്പെട്ടു!
ഫോണ്‍ റിങ് ചെയ്യാന്‍ തുടങ്ങുമ്പോള്‍,ഞെട്ടുന്നവര്‍ ഏറെയാണിപ്പോള്‍.
ആശംസകള്‍
നുറുങ്ങാ,
ReplyDeleteഞങ്ങള്‍ ആദ്യമായി ഫോണ്‍ കാണുന്നത്, ഞാറച്ചോടു ഹൈസ്കൂളില്‍ ഒരു സയന്‍സ് എക്സിബിഷന്‍ വന്നപ്പോഴാണ്.