Monday, October 12, 2009

ഹോട്ട് വീല്‍‌സ്

ഞാറച്ചോട്ടിലെ ഞങ്ങളുടെ സ്വന്തം ക്ലബ്ബായ’ചിഹ്ന’യുടെ പിന്നിലെ തുറസ്സില്‍ ഇരിക്കുകയായിരുന്നു പതിവുപോലെ അന്നും ഞങ്ങള്‍. അപ്പൊഴുണ്ട് നമ്മുടെ താഹിര്‍ ഓടിക്കിതച്ചു വരുന്നു.‘ എന്താടാ കാര്യം?‘


“അങ്ങേര് ദേ അപ്പുറത്ത് നില്‍ക്കുന്നു!”


ആര്‌“


“അന്നത്തെ ആ ശംഖുമുഖം കേസ്‌....“


ങാ....അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കുറേ നാള്‍ മുന്‍പാണ്. താഹിര്‍ അവന്റെ അളിയനെ വിളിക്കാന്‍ എയര്‍‌പോര്‍‌ട്ടില്‍ പോയതായിരുന്നു. ഫ്ലൈറ്റ് ലേറ്റാണ്‌. മൂപ്പര്‍ സമയം പോകാന്‍ ശംഖുമുഖം കടപ്പുറത്തു വന്നിരുന്നു. കാലം പഴയതാണല്ലോ. ആളുവന്നിട്ട് കാറുവിളിക്കാമെന്ന വിചാരത്തിലാണവന്‍. കാറില്‍കയറാമെന്നതിനാലാണു വന്നതു തന്നെ! കാറ്റുകൊണ്ട്, തിരകണ്ട്, വായിനോക്കി കുറേ സമയം.

കുറേക്കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍സാര്‍ വന്നു. സുമുഖന്‍, സുഭഗന്‍. പരിചയപ്പെട്ടു. താഹിര്‍ വിവരമൊക്കെപ്പറഞ്ഞു. പിന്നെ,.... അയാള്‍.... അടുത്തോട്ടു നീങ്ങിയിരുന്ന്......കൈ അവന്റെ തുടയിലേക്കുവച്ച്.......ഒരു ഡയലോഗ്:“ നമുക്കിടയില്‍ എന്തിനാ ഒരു അകല്‍‌ച്ച?”...!!! അമ്പരന്നുപോയ താഹിര്‍ കയ്യുംതട്ടി എണീറ്റുമാറി. ‘ഹോ...അങ്ങേരെക്കണ്ടാല്‍ ഇത്തരക്കാരനാണെന്നു തോന്നുകയേയില്ല.’

ആ അങ്ങേര്‍ ഇപ്പം താഴെ മുതലിയാരുടെ ഹോട്ടലിലേയ്ക്ക് കയറിപ്പോയെന്ന്. ഞങ്ങള്‍ ഓടി ചെന്നു. കാത്തുനില്‍പ്പായി. ഇറങ്ങിവന്നതും ഞങ്ങള്‍ മുട്ടി: സാര്‍ ഒരു കാര്യം പറയാനുണ്ടായിരുന്നു. ഒന്നു വരാമോ?

അപകടം മണക്കുമ്മുമ്പേ മൂപ്പരെ കെട്ടിടത്തിന്റെ പുറകിലെത്തിച്ചു. തുടങ്ങും മുമ്പ് സെക്രട്ടറിയേറ്റിലെ വേലായുധന്‍സാര്‍‌ ‍ഓടി വന്നു. “ഒന്നും ചെയ്യല്ലേ പിള്ളാരേ”.

ഞങ്ങള്‍ കാര്യം പറഞ്ഞു. ക്ഷമിച്ചുകള എന്നായി വേലായുധന്‍ സാര്‍. സാറിന്റെ ഭാര്യയുടെ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചനീയറാണു അങ്ങേര്‍. ‘ എന്നിട്ടാണോ ഈ ഡാഷന്‍ ഇങ്ങനെ നടക്കുന്നത് ?’ പ്രേമനു സഹിക്കുന്നില്ല. ഒന്നും ചെയ്യരുതെന്നു സാറിനു നിര്‍‌ബന്ധം. സാര്‍ അയാളെ കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ നോക്കിനില്‍ക്കേ ഹോട്ടലിനു മുന്നില്‍‌ക്കിടന്ന പുത്തന്‍ ഫിയറ്റ് ഡ്രൈവ് ചെയ്ത് അയാള്‍ പോയി.

എല്ലാം കഴിഞ്ഞു. കാഴ്ച്ചക്കാരെല്ലാം പോയി. ഞങ്ങള്‍ മാത്രമായപ്പോള്‍ അല്‍പ്പം നിരാശ കലര്‍‌ന്ന സ്വരത്തില്‍ താഹിര്‍ ഞങ്ങളോടു പറഞ്ഞു: “ .....കാറുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍... അവിടെ ........ഇരിക്കാമായിരുന്നു”....!!!!!2 comments:

  1. ഇതുപോലൊരു അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്

    ReplyDelete
  2. ഇതിന് ഒരു അനുബന്ധം കൂടിയുണ്ട്.ഞാറച്ചോട് ബസ്സ്റ്റാന്‍‌ഡിനടുത്ത് ബേക്കറി നടത്തുന്ന ചേട്ടന് ഇങ്ങനെ ഒരു അസുഖമുണ്ട്.നാജിമിന്റെ അനിയനോട്’അപമര്യാദ’യായി പെരുമാറി എന്ന കുറ്റത്തിന് കക്ഷിയെ ഞങ്ങള്‍ പിടികൂടി. അന്ന് ഈ താഹിറാണ് ഒത്തുതീര്‍‌പ്പാക്കിയത്. എന്നിട്ട് അവന്‍ കൈക്കൂലിയായി,ഓസിനു പപ്സും ഡ്രിങ്ക്സും സിഗരറ്റും ഒപ്പിക്കുകയും ചെയ്തു; ഞങ്ങളറിയാതെ.

    ReplyDelete