Monday, November 9, 2009

കുറുപ്പിന്റെ ഉറപ്പ്

വര്‍‌ഷങ്ങള്‍ക്കുമുന്‍പൊരു സായാഹ്നം. ഗുരു നിത്യ ചൈതന്യ യതിയുടെ വാക്കുകള്‍ക്കു കാതോര്‍‌ക്കുകയായിരുന്നു ഞാന്‍. വ്യക്തിയുടെ മേല്‍ , വ്യക്തിത്വത്തിന്റെ മേല്‍ സംഭവങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നതിനെ പറ്റി പറയുകയാണ് അദ്ദേഹം. സാധാരണ മനുഷ്യര്‍ ആടിയുലഞ്ഞു പോകുന്ന സന്ദര്‍‌ഭങ്ങളിലും ചില വ്യക്തിത്വങ്ങള്‍ അചഞ്ചലമായിരിക്കും. കവിതയില്‍ അദ്ദേഹം ‘നളിനി’യിലെ ദിവാകരന്റെ ഉദാഹരണം പറഞ്ഞു. ജീവിതത്തിലെ ഉദാഹരണങ്ങള്‍ അദ്ദേഹം പറഞ്ഞില്ല. പക്ഷെ എന്റെ മനസ്സ് ഞാറച്ചോട്ടിലെത്തിയിരുന്നു.......


ഞാറച്ചോട്ടില്‍ കുറുപ്പിന്റെ കടയില്‍ സാധനം വാങ്ങാന്‍ പോകുന്നത് ഞാനോര്‍‌ത്തുപോയി.


നാം കടയില്‍ ചെന്നു നില്‍‌ക്കും. കുറുപ്പ് ഒരു ‘കാല്‍ മന്ദഹാസ‘ത്തോടെ നമ്മളെ നോക്കും. ധൃതിയുള്ളതുകൊണ്ട് നമ്മള്‍ പെട്ടന്നു സാധനത്തിന്റെ പേരുപറയും. വീണ്ടും അതേ ചിരി! അദ്ദേഹം പതുക്കെ എഴുനേറ്റ് ,സാധനം എടുത്ത്, വീണ്ടും വന്നിരുന്ന്, പതുക്കെ ഒരു കടലാസ് എടുത്ത്, പൊതിയാന്‍ വേണ്ടത്ര മാത്രം കീറുയെടുത്ത്, ഭംഗിയില്‍ പൊതിഞ്ഞ്, ഒരു റബ്ബര്‍ ബാന്‍ഡ് എടുത്ത്, ശ്രദ്ധയോടെ ഇട്ട് ‘കാല്‍ മന്ദഹാസത്തോടെ ‘ നമ്മുടെ നേരേ നീട്ടും. നമ്മളുടന്‍ പണം കൊടുക്കും. അദ്ദേഹം രൂപ വാങ്ങി, നിവര്‍‌ത്തി, നീളത്തില്‍ മടക്കി, പെട്ടിയിലിട്ട്, തിരഞ്ഞ് ബാകി എടുത്ത് അതേ ചിരിയോടെ നമുക്കു നീട്ടും.


ഒരിക്കലും അദ്ദേഹത്തെ ബഹളത്തില്‍ കണ്ടിട്ടില്ല. വഴിയേപോകുന്നവരെ വിളിച്ചു കേറ്റുന്ന ആര്‍‌ത്തി ആ മുഖത്ത് ഒരിക്കലുമില്ല.

വഴിയേപോകുന്ന പെണ്‍പിള്ളാരെല്ലാം കടയിലേക്കു കേറണമെന്ന അത്യാഗ്രഹത്തിലല്ലേ ‘ലോപമുദ്ര’ ഫാന്‍‌സിസ്റ്റോര്‍ നടത്തുന്ന മൊട്ട സന്ദീപ്? എതിര്‍ വശത്ത് മെഡിക്കല്‍ സ്റ്റോറിലിരിക്കുന്ന ഹരി ആഗ്രഹിക്കുന്നത് വരുന്നവരെല്ലാം രോഗികളായിരിക്കണേ എന്നല്ലേ? പക്ഷേ കുറുപ്പിനെ നോക്കൂ... ഉറച്ച മനസ്സെന്നുപറഞ്ഞാല്‍......

7 comments:

  1. എല്ലാം വായിച്ചു. നല്ല മനോഹരമായ കൈത്തഴക്കം വന്ന എഴുത്താണ്. നല്ല ലളിതമായ ശൈലി. ധാരാളം വായനക്കാരുണ്ടാകും. ഉറപ്പ്.

    എല്ലാ വിധ ആശംസകളും.

    ReplyDelete
  2. വെഞ്ഞാറാ..

    പരിചയമുള്ളതുമല്ലാത്തതുമായ ഒരുപാട് മനുഷ്യമുഖങ്ങള്‍ നിത്യേന നാം
    കാണുന്നു,അവരില്‍ ആര്‍ത്ഥിയൊട്ടുമില്ലാത്ത എത്ര മുഖങ്ങള്‍ ഉണ്ടാവും?
    മനസ്സ് നിറയെ സംത്രുപ്തിയും,ഐശ്വര്യവും കുടിയിരിപ്പുള്ളവര്‍
    എത്ര പേര്‍ കാണുമവരില്‍ ? ഒന്നുറക്കെപ്പറഞ്ഞോട്ടെ ! മന്‍സ്സ് നിറയെ
    ഐശ്വര്യമുള്ളവനേ ശരീരഭാഷ നന്നാക്കി,മറ്റുള്ളവരോട് സല്പെരുമാറ്റം
    കാഴ്ച വെക്കാനാവൂ!അത്തരക്കാര്‍ ഈ ഭൂമി മുഴുവന്‍,തുണ്ടുകളാക്കി
    സൌജന്യമായി സര്‍ക്കാര്‍ വീതം വെക്കുന്നതു കണ്ടാല്‍ പോലും
    അതു ശ്രദ്ധിക്കാതെ,തങ്ങള്‍ക്കുള്ള വിഭവം തന്നെ ധാരാളം എന്നു
    കരുതി സ്വയം സംത്രുപ്തി കൈക്കൊള്ളും !! നമ്മുടെ കഥാപുരുഷന്‍
    കുറുപ്പ് ഈ ജനുസ്സില്‍ പെട്ടയാള്‍ തന്നെ !

    ആ ശം സ ക ള്‍

    ReplyDelete
  3. ശരിയാണു നുറുങ്ങാ,
    നുറുങ്ങന്‍ പറഞ്ഞത് വീണ്ടും വീണ്ടും വായിക്കുകയാണു ഞാന്‍.

    ReplyDelete
  4. മൊട്ട സന്ദീപിന്റെ ഫാന്സിയുടെ എതിരെ മെഡിക്കല്‍ സ്റ്റോറിലിരുന്ന ഹരി ഇപ്പോ എവിടെയാണോ ആവോ?!
    :)
    അവനെയൊന്ന് കയ്യില്‍ കിട്ടിയിരുന്നെങ്കില്...

    ReplyDelete
  5. അവനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍.....ഇടിച്ച്...അവന്റെ ‘അണ്ണന്‍’ തെറിപ്പിച്ച്...വെറും ‘ഹരി’ ആക്കിയേനേ...!

    ReplyDelete
  6. kollaam, kuruppinte chiriyum, hariyannante ullilirippum............

    ReplyDelete